കട്ടപ്പന ബിആര്‍സിയുടെ സഹവാസ ക്യാമ്പ് തുടങ്ങി
കട്ടപ്പന ബിആര്‍സിയുടെ സഹവാസ ക്യാമ്പ് തുടങ്ങി
ഇടുക്കി: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കായി കട്ടപ്പന ബിആര്‍സി സഹവാസ ക്യാമ്പ് തുടങ്ങി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനംചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ജീവിത നൈപുണികള്‍ വളര്‍ത്തിയെടുക്കാനും ആത്മവിശ്വാസത്തോടെ പൊതുഇടങ്ങളില്‍ ഇടപെടല്‍ നടത്താനുള്ള കഴിവുകള്‍ ആര്‍ജിക്കാനും കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് ആത്മവിശ്വാസം വളര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് മൂന്നുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നഗരസഭ കൗണ്‍സിലര്‍ ടിജി എം രാജു മുഖ്യപ്രഭാഷണം നടത്തി. ഡിഇഒ ആന്‍സണ്‍ ജോസഫ്, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് പിആര്‍ഒ ജോര്‍ജ് തോമസ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന മുന്‍ പ്രസിഡന്റ് സെന്‍സ് കുര്യന്‍, സിബി എബ്രഹാം, ഷാന്റി വി ടി, മീര ജോയ്‌സണ്‍, സിനു സെബാസ്റ്റ്യന്‍, സോണിയ ജോസഫ്, സൗമ്യ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍നിന്നുള്ള 21 കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
What's Your Reaction?