പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ തുടങ്ങി
പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ തുടങ്ങി
ഇടുക്കി: പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ടൗണ്‍ ഹാളില്‍ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ എം ടി തോമസ് ഉദ്ഘാടനംചെയ്തു. 5 ദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ അനീഷ് ഏലപ്പാറ, പാസ്റ്റര്‍ സണ്ണി കുര്യന്‍ വാളകം, പാസ്റ്റര്‍ രാജു പൂവകാല, പാസ്റ്റര്‍ തോമസ് ഫിലിപ്പ്, പാസ്റ്റര്‍ വര്‍ഗീസ് എബ്രഹാം തുടങ്ങിയവര്‍ വചനശുശ്രൂഷ നടത്തും. 13ന് സ്‌നാന ശുശ്രൂഷയും റിവൈവല്‍ മീറ്റിങ്ങിനുശേഷം സണ്‍ഡേ സ്‌കൂള്‍ സംയുക്ത സമ്മേളനവും നടക്കും. 15ന് സംയുക്ത ആരാധനയ്ക്കുശേഷം സമാപന സമ്മേളനവും നടക്കും. എം ടി തോമസ്, കെ കെ സാംകുട്ടി, റെജി ഗോഡ്‌ലി എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?