കട്ടപ്പന നഗരത്തിലെ വഴിയോര കച്ചവടം നിരോധിക്കണമെന്ന ആവശ്യം ശക്തം

കട്ടപ്പന നഗരത്തിലെ വഴിയോര കച്ചവടം നിരോധിക്കണമെന്ന ആവശ്യം ശക്തം

Apr 6, 2024 - 21:45
Jul 3, 2024 - 22:12
 0
കട്ടപ്പന നഗരത്തിലെ വഴിയോര കച്ചവടം നിരോധിക്കണമെന്ന ആവശ്യം ശക്തം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ വഴിയോര കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ഭാരവാഹികള്‍ നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന വഴിയോര കച്ചവടം വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. കോവിഡ് തീര്‍ത്ത പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇതുവരെ വ്യാപാര മേഖലക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ നാണ്യവിളകളുടെ വിലത്തകര്‍ച്ചയും തിരിച്ചടിയായിരിക്കുകയാണ്. ഈ അവസരത്തിലാണ് യാതൊരു രേഖകളുമില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, സെക്രട്ടറി ലൂയിസ് വേഴമ്പത്തോട്ടം,വി.എ. കുഞ്ഞുമോന്‍, പികെ സഞ്ജീവ് എന്നിവര്‍ ആവശ്യപ്പെട്ടു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow