കട്ടപ്പന ഫെസ്റ്റ് എജ്യുക്കേഷന്‍ എക്‌സ്‌പോ ഉദ്ഘാടനം

കട്ടപ്പന ഫെസ്റ്റ് എജ്യുക്കേഷന്‍ എക്‌സ്‌പോ ഉദ്ഘാടനം

Apr 12, 2024 - 23:12
Jul 2, 2024 - 23:20
 0
കട്ടപ്പന ഫെസ്റ്റ് എജ്യുക്കേഷന്‍ എക്‌സ്‌പോ ഉദ്ഘാടനം
This is the title of the web page

ഇടുക്കി: കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി വിദ്യാഭ്യാസ എക്‌സ്‌പോയുടെ ഉദ്ഘാടനം റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് വിജി ജോസഫ്
നിര്‍വഹിച്ചു. ഉപരിപഠനത്തിനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിശദമായി നല്‍കുന്നതിനായാണ് പ്രമുഖ സ്ഥാപനങ്ങളെ ചേര്‍ത്തുകൊണ്ട് എജ്യൂക്കേഷന്‍ എക്‌സ്‌പോ സംഘടിപിച്ചിരിക്കുന്നത്. കൂടാതെ സ്‌നോ പാര്‍ക്ക്, ഫ്‌ലവര്‍ ഷോ, അക്വാപെറ്റ് ഷോ, ബെല്ലി ഡാന്‍സ്, ഫുഡ് ഫെസ്റ്റ് വിവിധ കമ്പനിക ളുടെ കാറുകളുടെയും ബൈക്കുകളുടെയും പ്രദര്‍ശനം, എജുക്കേഷന്‍ എക്‌സ്പോ, നൂറിലധികം സ്റ്റാളുകള്‍, കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം തുടങ്ങിയവ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 10 വരെയും മറ്റു ദിവസങ്ങളില്‍ നാലുമുതല്‍ രാത്രി 10 വരെയുമാണ് പ്രവേശനം. 100 രൂപയാണ് പ്രവേശന നിരക്ക്. എല്ലാ ദിവസവും രണ്ടുപേര്‍ക്ക് പ്രവേശിക്കാവുന്ന രീതിയില്‍ 1000 രൂപയുടെ പ്രത്യേക പാസുമുണ്ട്. ദിവസവും രാത്രി 7.30-ന് സ്റ്റേജ് ഷോകള്‍ ഉണ്ടാകും.
ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവ വ്യാപാരി അനൂപ് ബി.എസ് ന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുനതിനായി ഫെസ്റ്റിലൂടെ ചികിത്സ സഹായം കണ്ടെത്തുന്നതിനായി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിനൊപ്പം കട്ടപ്പനയിലെ മുഴുവന്‍ സന്നദ്ധ സംഘടനകളും ഈ ഉദ്യമത്തിനായി കൈകോര്‍ക്കുകയാണ്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow