ഇടുക്കി: ഫ്‌ളാറ്റ് ഫെണ്ടര്‍ ജീപ്പേഴ്‌സ് അസോസിയേഷന്‍ കേരള മീറ്റപ്പും ഹൈറേഞ്ച് ഓഫ് റോഡ്‌സ് കട്ടപ്പനയുടെ ഉദ്ഘാടനവും നടന്നു. കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച യാത്ര ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിയും ലബ്ബക്കട ഹൈറേഞ്ച് റിസോട്ടില്‍ നടന്ന ചടങ്ങില്‍ സമ്മേളനം കോവില്‍മല രാജാവ് രാമന്‍ രാജമന്നാനും ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് ഓഫ് റോഡ്‌സ് കട്ടപ്പനയുടെ ഉദ്ഘാടനം കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിച്ചു. പഞ്ചായത്തംഗം റോയി എവറസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുനില്‍ എം.എം അധ്യക്ഷനായി. പഞ്ചായത്തംഗം ആനന്ദന്‍ വി.ആര്‍, അസോസിയേഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശോഭന കെ.ആര്‍, ഹൈറേഞ്ച് ഓഫ് റോഡ്‌സ് ക്ലബ് പ്രസിഡന്റ് സിജോ എവറസ്റ്റ്, സെക്രട്ടറി ജോബിന്‍ ബേസില്‍, രാജേഷ് നാരായണന്‍, അസോസിയേഷന്‍ സെക്രട്ടറി നവീന്‍ നായര്‍, ഭാരവാഹികളായ ബിബിന്‍ രാജു, റാം ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. അംഗങ്ങള്‍ക്ക് അസോസിയേഷന്റെ ഉപഹാരവും സമ്മാനിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ അംഗങ്ങള്‍ അയ്യപ്പന്‍കോവിലിലേക്ക് യാത്ര നടത്തി. ടോണി ചാക്കോ, ജോയല്‍ ജോസ്, ബിനോയി കുര്യാക്കോസ്, മനു ബാബു, രാജേഷ് കാഞ്ചിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.