ഇടുക്കി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കര്‍ഷക കോണ്‍ഗ്രസ് അനുമോദിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ടിലിന്റെ നേതൃത്വത്തില്‍, വിദ്യാര്‍ഥികളായ നേഹല്‍ സാറ സിജു, പാര്‍വതി എം ആര്‍, അഭിന്‍ സാബു എന്നിവര്‍ക്ക് വീടുകളിലെത്തി ഉപഹാരം നല്‍കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, ലീലാമ്മ ബേബി, സജിമോള്‍ ഷാജി, ഐബിമോള്‍ രാജന്‍, തങ്കച്ചന്‍ പാണാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.