വാഴവര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ജൂബിലി സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു
വാഴവര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ജൂബിലി സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു

ഇടുക്കി: വാഴവര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും പ്രതിഷ്ഠാ വാര്‍ഷികവും ആരംഭിച്ചു . സുവര്‍ണ ജൂബിലി സ്മാരക മന്ദിര സമര്‍പ്പണം എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി. തന്ത്രി സുരേഷ് ശ്രീധരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് രജീഷ് ടി ആര്‍, രഞ്ജിത് കുഴിയാനപ്പള്ളിയില്‍, വി വി ബിനീഷ്, കെ ആര്‍ ഷാജി, വി വി അനീഷ്, ടി ജെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 5.45ന് നടതുറക്കല്‍, 6.15ന് അഷ്ടദ്രവ്യസമേത മഹാഗണപതി ഹവനം, 8ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് കലശപൂജ, 10.45ന് കലശാഭിഷേകം, 11ന് ഗുരുപൂജ, 1ന് പ്രസാദമൂട്ട്, 6ന് ശ്രീനാരായണ കാണിക്കമണ്ഡപത്തില്‍ നിന്ന് താലപ്പൊലി ഘോഷയാത്ര, 6.30ന് ദീപാരാധന, 7ന് പൂമൂടല്‍, 7.15ന് കലാസന്ധ്യ, 7.30ന് മംഗളപൂജ.
What's Your Reaction?






