കട്ടപ്പന കോളേജ്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കട്ടപ്പന കോളേജ്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Feb 4, 2024 - 17:32
Jul 11, 2024 - 17:44
 0
കട്ടപ്പന കോളേജ്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന കോളേജ്കുന്ന് കുടിവെള്ള പദ്ധതി പ്രവർത്തനമാരംഭിച്ചു. 8,O2,896 രൂപയാണ് പദ്ധതിക്കായി ചിലവിട്ടത്. മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കോളേജ്കുന്ന് . ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കുഴൽ കിണർ നിർമ്മിച്ചാണ് കുടിവെള്ളം വീടുകളിൽ എത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ്റെ ഇടപെടലിലൂടെയാണ് പ്രദേശത്ത് കുടിവെള്ളം എത്തുകയും പ്രശ്നത്തിന് പരിഹാരമാവുകയും ചെയ്തത്.
25 കുടുംബങ്ങൾക്കാണ് കുടിവെള്ളം വീടുകളിൽ എത്തിയത് . കുടുംബങ്ങളെ ചേർത്ത് രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ മുൻ ചെയർപേഴ്സൺ ബീന ജോബിക്ക് വെള്ളം നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow