55 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍: നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം
55 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍: നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം
ഇടുക്കി: അഞ്ചര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍. പാര്‍ട്ടിയേയും നേതാക്കളെയും വിമര്‍ശിച്ചാണ് വിരമിക്കല്‍ പ്രഖ്യാപനം. കമ്യൂണിസ്റ്റ് പാര്‍ട്ടി വഴിതെറ്റിയാണിപ്പോള്‍ സഞ്ചരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞദിവസം വരെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി ഉയര്‍ത്തുന്ന രാഷ്ട്രീയ താല്‍പര്യമല്ല ഇപ്പോള്‍ പലര്‍ക്കും. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആ കാഴ്ചപ്പാടില്ലെന്നും കെ കെ ശിവരാമന്‍ വിമര്‍ശിച്ചു.
What's Your Reaction?