ഒത്തുചേരല്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷം: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആദ്യ ബാച്ചിന്റെ സംഗമം ഞായറാഴ്ച
ഒത്തുചേരല്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷം: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആദ്യ ബാച്ചിന്റെ സംഗമം ഞായറാഴ്ച

ഇടുക്കി: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് 1976ല്‍ അഞ്ചാം ക്ലാസില്‍ പഠിച്ചിറങ്ങിയവരുടെ കുടുംബസംഗമം ഞായറാഴ്ച നടക്കും. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നത്. 1976ല്‍ ആരംഭിച്ച സ്‌കൂളില്‍ ഒന്നും അഞ്ചും ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഫാ. ജേക്കബ് അയിലൂപ്പറമ്പില്‍ ആയിരുന്നു അന്നത്തെ മാനേജര്‍. ഫാ. ജോസഫ് മടക്കക്കുഴി പ്രഥമാധ്യാപകനും ആലീസ് ഡൊമിനിക്ക് ക്ലാസ് അധ്യാപികയുമായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സംഗമം ഇപ്പോഴത്തെ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ഥികളായ സണ്ണി പാറക്കണ്ടം, ജെയിന്‍.ജെ.സെബാസ്റ്റ്യന്‍, എബ്രഹാം എം.സി, സണ്ണി തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






