ഇരട്ടയാര്‍ അപകടം: ഇരട്ടയാര്‍ ടണല്‍ മുഖത്ത് സ്‌കൂബ ടീം തിരച്ചില്‍ ആരംഭിച്ചു
ഇരട്ടയാര്‍ അപകടം: ഇരട്ടയാര്‍ ടണല്‍ മുഖത്ത് സ്‌കൂബ ടീം തിരച്ചില്‍ ആരംഭിച്ചു

ഇടുക്കി: ഇരട്ടയാര്‍ ടണല്‍ മുഖത്ത് കാണാതായ ഉപ്പുതറ സ്വദേശിയായ വിദ്യാര്‍ഥിക്കായി രണ്ടാം ദിവസം തിരച്ചില്‍ പുനരാരംഭിച്ചു. ഇരട്ടയാര്‍ ടണല്‍ പരിസരത്ത് ഡ്രോണ്‍ ഉപയോഗിച്ചാണ് തിരച്ചില്‍. കോതമംഗലത്തുനിന്നെത്തിയ സ്‌കൂബ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. വ്യാഴാഴ്ച രാവിലെയാണ് ഇരട്ടയാര്‍ ടണല്‍ മുഖത്ത് ഒഴുക്കില്‍പെട്ട് കുട്ടികളെ കാണാതായത്. കായംകുളം സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. ഉപ്പുതറ സ്വദേശിയായ വിദ്യാര്‍ത്ഥിക്കായി അഞ്ചുരുളിയില്‍ സ്‌കൂബ ടീം ഉള്‍പ്പെടെ എത്തി തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ നിര്‍ത്തിവച്ച തിരച്ചില്‍ വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ചു.
What's Your Reaction?






