അശ്ലീല വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ച സംഭവം: നിയമനടപടി സ്വീകരിക്കണമെന്ന് വൈദീകന്‍
അശ്ലീല വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ച സംഭവം: നിയമനടപടി സ്വീകരിക്കണമെന്ന് വൈദീകന്‍

ഇടുക്കി: യാക്കോബായ സഭയിലെ വൈദിക പ്രതിനിധി മാനേജിങ് കമ്മിറ്റിയംഗവുമായ ഫാ.ബിനോയ് ചാത്തനാട്ടിന്റെ പേരില്‍ അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈദികന്‍ രംഗത്ത്. ഹൈറേഞ്ചിലെ വിവിധ പള്ളികളില്‍ 3 പതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന ഫാ.ബിനോയി 2023ല്‍ മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വികാരിയായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇദ്ദേഹം ഒരു യുവതിയുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശം എന്ന രീതിയില്‍ പോസ്റ്റര്‍ പ്രചരിച്ചത്. ഇത് തന്റെ വാട്‌സ്ആപ്പ് ചാറ്റല്ലെന്നു വ്യക്തമാക്കിയ ഫാ.ബിനോയി ഇതു സംബന്ധിച്ച് ശാന്തന്‍പാറ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. നടപടി ഉണ്ടാകാത്തതിനാല്‍ ജില്ല പൊലീസ് മേധാവിയെ നേരില്‍കണ്ട് പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫാ.ബിനോയിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത എറണാകുളം കലൂര്‍ സ്വദേശി പി.എം.നിഖില്‍ എന്ന യുവാവ് കോട്ടയം കറുകച്ചാല്‍ സ്വദേശിനിയായ യുവതിയുമായി അശ്ലീല ചാറ്റുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ കണ്ടെത്തി. പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും തൊടുപുഴ സിജെഎം കോടതിയില്‍ അന്തിമ വിചാരണ നടന്നുവരികയുമാണ്. എന്നാല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്നറിഞ്ഞിട്ടും മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് പള്ളിയിലെ അന്നത്തെ ട്രസ്റ്റിയുടെ നിര്‍ദേശപ്രകാരം ഓഫീസ് ക്ലര്‍ക്കാണ് പള്ളിയിലെ കമ്പ്യൂട്ടറില്‍ നിന്നും ഇതിന്റെ പകര്‍പ്പുകള്‍ എടുത്ത് പലസ്ഥലത്തും ഇട്ടതെന്ന് വ്യക്തമായതായി ഫാ. ബിനോയ് ചാത്തനാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?






