പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് സപ്തദിന ക്യാമ്പ്
പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് സപ്തദിന ക്യാമ്പ്

ഇടുക്കി: പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുക സാമൂഹിക സേവനങ്ങള്‍ക്കനുസൃതമായ ജീവിതരീതി പകര്‍ന്നുനല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് സപ്തദിന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ബാബു, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോണ ജോര്‍ജ് , മാരിയമ്മാള്‍ അധ്യാപകരായ ഇന്ദു, അബിന്‍, അജിതാ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






