14കാരിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍
14കാരിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പൂപ്പാറ സ്വദേശികളായ രാംകുമാര്‍, വിഗ്‌നേഷ്, ജയ്‌സണ്‍ എന്നിവരെയാണ് ശാന്തന്‍പാറ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. 14കാരിയെ ഒരു വര്‍ഷത്തിലധികമായി വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പിടിയിലായ പ്രതികള്‍ തമ്മില്‍ ബന്ധമില്ല. ഓരോരുത്തരും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചത് ഒരേ പെണ്‍കുട്ടിയേയാണ്. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു.
What's Your Reaction?






