ആലടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: മണ്ണുപരിശോധനയും ഡി.പി.ആറും ഉടന്‍ പൂര്‍ത്തിയാക്കും
ആലടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം: മണ്ണുപരിശോധനയും ഡി.പി.ആറും ഉടന്‍ പൂര്‍ത്തിയാക്കും

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള മണ്ണുപരിശോധനയും ഡി.പി.ആറും ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. വാഴൂര്‍ സോമന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 2016 ലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. ആശുപത്രിക്കു പുതിയ കെട്ടിടം പണിയാന്‍ പ്രാദേശിക വികസന ഫണ്ടില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു.ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്തിന് പട്ടയം ഇല്ലാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. 2024 മാര്‍ച്ച് 31 ന് മുന്‍പ് നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ അനുവദിച്ച ഫണ്ടിന്റെ 20 ശതമാനം നഷ്ടമാകുമെന്ന് പൊതുമരാമത്തു വകുപ്പ് മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്തു കമ്മിറ്റി എന്നിവരുടെ അപേക്ഷ പരിഗണിച്ച് പട്ടയം ലഭിക്കുന്നതിനു മുന്‍പ് കെട്ടിടം പണിയാന്‍ ആരോഗ്യ വകുപ്പിന് കലക്ടര്‍ മുന്‍കൂര്‍ അനുമതി നല്‍കി.
എറണാകുളം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസി.എഞ്ചിനീയര്‍ ജോസ്‌ന. കെ ജോസ് സ്ഥല പരിശോധന നടത്തി. ആദിവാസി, തോട്ടം മേഖലയടക്കം മൂന്നു പഞ്ചായത്തുകളിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം നിലനിര്‍ത്തിയും , ക്വാര്‍ട്ടേഴ്‌സ് , പബ്‌ളിക് ലൈബ്രറി, തുടങ്ങിയ കെട്ടിടങ്ങള്‍ പ്രയോജനപ്പെടുത്തിയും ആശുപത്രിയുടെ പ്രവര്‍ത്തനം ആലടിയില്‍ തന്നെ തുടരാനും യോഗം തിരുമാനിച്ചു. പഞ്ചായത്തു പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോമോന്‍ വെട്ടികാലയില്‍ മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മേരി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






