അധ്യാപക കലോത്സവം: അടിമാലി ഉപജില്ല ജേതാക്കള്‍
അധ്യാപക കലോത്സവം: അടിമാലി ഉപജില്ല ജേതാക്കള്‍

ഇടുക്കി: കെഎസ്ടിഎ ജില്ലാ അധ്യാപക കലോത്സവത്തില്‍ 102 പോയിന്റ് നേടി അടിമാലി ഉപജില്ല ജേതാക്കളായി. 87 പോയിന്റോടെ അറക്കുളം ഉപജില്ലാ രണ്ടാം സ്ഥാനത്തെത്തി. കലോത്സവം പൈനാവ് ഗവ. യുപി സ്‌കൂളില്‍ പുരോഗമ കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സജി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ആര്‍ ഷാജിമോന്‍, എം രമേശന്‍, അപര്‍ണ നാരായണന്‍, ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍, കലോത്സവം സബ് കമ്മിറ്റി കണ്‍വീനര്‍ അനീഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






