സമരാഗ്നി ജാഥ ഫെബ്രുവരി 19 ന് കട്ടപ്പനയില്‍
സമരാഗ്നി ജാഥ ഫെബ്രുവരി 19 ന് കട്ടപ്പനയില്‍

ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 19 ന് കട്ടപ്പനയില്‍ പര്യടനം നടത്തും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം കട്ടപ്പനയില്‍ ഡീന്‍ കുര്യക്കോസ് എംപി ചെയ്തു. കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കള്‍ അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, എ പി ഉസ്മാന്‍, സിറിയക് തോമസ്, സേനാപതി വേണു, എം ഡി അര്‍ജുനന്‍, അഡ്വ. കെ ജെ ബെന്നി, എന്‍ പുരുഷോത്തമന്‍, പി എ അബ്ദുള്‍ റഷീദ്, ജോര്‍ജ് കുറുമ്പുറം, റോബിന്‍ കാരക്കാട്ട്, സി എസ് യശോധരന്‍, അനീഷ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






