റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സര്‍വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു. ജിതിന്‍ കൊല്ലംകുടി പ്രസിഡന്റായും അഖില്‍ വിശ്വനാഥന്‍ സെക്രട്ടറിയായും ജോസ്‌കുട്ടി പൂത്തുമൂട്ടില്‍ ട്രഷററായും ചുമതലയേറ്റു. ജോസ് മാത്യു ഡിസ്ട്രിക്ട് കോഡിനേറ്ററായും പ്രിന്‍സ് ചെറിയാന്‍ ജി.ജി.ആര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സിഗ്‌നേച്ചര്‍ തീമായി തിരഞ്ഞെടുത്തിരിക്കുന്നത് തോട്‌സ് (ചിന്തകള്‍) ആണ്. നല്ല ചിന്തകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങളിലൂടെ നന്മയുടെ വസന്തകാലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ക്ലബ് നടപ്പാക്കുന്നത്. 1 കോടി രൂപയുടെ സ്‌നേഹമന്ദിരം സസ്‌റ്റൈനബിള്‍ കെയര്‍ പ്രോജക്ട്, സ്‌കൂളുകളില്‍ ഇന്‍ട്രാക്ട് ക്ലബ് രൂപീകരണം, കോളേജുകളില്‍ റൊട്രാക്ട് ക്ലബ് രൂപീകരണം, പ്യുവര്‍ ലിവിംഗ് ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ അവയര്‍നസ് പ്രോഗ്രാം, റൈല ലീഡര്‍ഷിപ്പ് അവാര്‍ഡ്‌സ്, വ്യക്തിത്വ, നേതൃത്വ വികസന ക്യാമ്പ്, സിപിആര്‍ ട്രെയിനിങ് പ്രോഗ്രാം, ട്രാഫിക് അവയര്‍നെസ്സ് പ്രോഗ്രാം, ക്വിസ് മത്സരങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റ്‌സ് സെമിനാര്‍, റോബോട്ടിക് വര്‍ക് ഷോപ്പ്, നവ മാധ്യമ മത്സരങ്ങള്‍, പരിസ്ഥിതി സൗഹൃദ പ്രോഗ്രാംസ്, ജനാധിപത്യവും ഇന്ത്യന്‍ ജൂഡീഷ്യറിയും' തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്.
What's Your Reaction?






