നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം ഉദ്ഘാടനം ഫെബ്രുവരി മൂന്നിന്
നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം ഉദ്ഘാടനം ഫെബ്രുവരി മൂന്നിന്

ഇടുക്കി: രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്റ്റേഡിയം നെടുങ്കണ്ടത്ത് പ്രവര്‍ത്തനസജ്ജം. ഫെബ്രുവരി മൂന്നിന് കായികമന്ത്രി വി അബ്ദുറഹിമാന്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റ് പി എന്‍ വിജയന്‍, നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി എം ജോണ്‍, ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ്, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






