കട്ടപ്പനയുടെ ഗതാഗതക്കുരുക്ക് : വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ യോഗം
കട്ടപ്പനയുടെ ഗതാഗതക്കുരുക്ക് : വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ യോഗം

ഇടുക്കി: കട്ടപ്പനയുടെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. റോട്ടറി ക്ലബ്ബുകള്‍, ലയണ്‍സ് ക്ലബ്ബുകള്‍, ചിരി ക്ലബ്, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന രണ്ടാംഘട്ട യോഗത്തില്‍ വൈഎംസിഎ പ്രസിഡന്റ് രജിത്ത് ജോര്‍ജ് അധ്യക്ഷനായി. എക്‌സിക്യൂട്ടീവംഗം സിഎം ജോസഫ് വിശദീകരണം നടത്തി. വിവിധ മേഖലകളിലേക്കുള്ള റോഡുകള്‍ ജിപിഎസ് ചിത്രത്തോടെ യോഗത്തില്‍ അവതരിപ്പിച്ചു. ബൈപ്പാസ് റോഡുകള്‍ ഉപയോഗിക്കുന്നതിനുള്ള നടപടി, സൂചന ബോര്‍ഡുകള്‍, ആധുനിക പാര്‍ക്കിങ് സംവിധാനം, അനധികൃത പാര്‍ക്കിങ്, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് ക്രോസ് ചെയ്യാനുള്ള പാസ്സേജ്, പുതിയ വഴികള്‍ ക്രമീകരിക്കുമ്പോള്‍ രൂപപ്പെടുന്ന ജങ്ഷനുകളില്‍ ട്രാഫിക് ഉണ്ടാകാതിരിക്കാനുള്ള നടപടി, റോഡ് നവീകരണവും വണ്‍വേ സംവിധാനവും, മേല്‍പ്പാലം, ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍, ടൗണിലെ വ്യാപാരികളുടെ വാഹന പാര്‍ക്കിങ് തുടങ്ങിയ വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ചയായി.
What's Your Reaction?






