കെ.എസ്.റ്റി.എ ധര്‍ണ കട്ടപ്പനയില്‍
കെ.എസ്.റ്റി.എ ധര്‍ണ കട്ടപ്പനയില്‍

ഇടുക്കി: കെ എസ് ടി എ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡി ഈ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എ എം ഷാജഹാന്‍ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഴിമതി അവസാനിപ്പിക്കുക. അദ്ധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം കെ ആര്‍ ഷാജി മോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജെ ജെ ത്രേസ്യാമ്മ,. ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍ കുമാര്‍ ,എം തങ്കരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






