മുല്ലപ്പെരിയാര്‍: ജനാധിപത്യ അവകാശ സംരക്ഷണ സമിതി ഉപവാസ സമരം ഫെബ്രുവരി 1ന് കുമളിയില്‍
മുല്ലപ്പെരിയാര്‍: ജനാധിപത്യ അവകാശ സംരക്ഷണ സമിതി ഉപവാസ സമരം ഫെബ്രുവരി 1ന് കുമളിയില്‍

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 2ന് കുമളി തമിഴ്നാട് ബോര്‍ഡറില്‍ ഉപവാസ സമരം നടത്തുമെന്ന് വര്‍ക്കിങ് പ്രസിഡണ്ട് മാത്യു സ്റ്റീഫന്‍ എക്സ് എംഎല്‍എ. അറിയിച്ചു. കേന്ദ്ര ജല കമ്മിഷന്റെയും സുപ്രീംകോടതി രൂപീകരിച്ച മേല്‍നോട്ടസമിതിയുടെയും തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഡാം സുരക്ഷിതമാണെന്ന് നിരീക്ഷിച്ചത്. വിദേശ ഏജന്‍സികളെ കൊണ്ട് ഡാമില്‍ സുരക്ഷാ പരിശോധന നടത്തുക, ഡാമിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 116 അടിയിലേക്ക് താഴ്ത്തി ടണല്‍ നിര്‍മിച്ചുകൊണ്ട് തമിഴ്നാടിന് ആവശ്യമായ വെള്ളം നല്‍കുക, കേരളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക, അടിയന്തരമായി മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കേരള തമിഴ്നാട് സര്‍ക്കാരുകളെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക, ഡാം സുരക്ഷ അതോറിറ്റി സമിതിയില്‍ കേരളത്തിലെ 2 അംഗങ്ങളെ സ്ഥിരമായി നിലനിര്‍ത്തുക ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഫെബ്രുവരി 18ന് ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ രാജ്ഭനിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. മുല്ലപ്പെരിയാര്‍ ജീവന്‍ വാഹന പ്രചരണ ക്യാമ്പയിന്റെ ഭാഗമായി ഫെബ്രുവരി 2ന് പ്രമുഖ ഗാന്ധിയന്‍ തോമസ് കുഴിഞ്ഞാല്‍, മാത്യു സ്റ്റീഫന്‍ എക്സ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസ സമരവും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി ഒപ്പുശേഖരണവും നടത്തും. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുമുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എം സുബൈര്‍, വര്‍ക്കിങ് പ്രസിഡന്റ് മാത്യൂ സ്റ്റീഫന്‍ എക്സ് എംഎല്‍എ, ജനറല്‍ സെക്രട്ടറി സണ്ണി മാത്യു, ജില്ലാ സെക്രട്ടറി പി എസ് വിജയകുമാര്‍, അമല്‍ കട്ടപ്പന എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






