ചെമ്പകതൊഴുക്കുടി ശിവപാര്‍വതിയമ്മന്‍ ക്ഷേത്രത്തില്‍ മഹാ കുംഭാഭിഷേകം ഫെബ്രുവരി 2ന്
ചെമ്പകതൊഴുക്കുടി ശിവപാര്‍വതിയമ്മന്‍ ക്ഷേത്രത്തില്‍ മഹാ കുംഭാഭിഷേകം ഫെബ്രുവരി 2ന്

ഇടുക്കി: ചിന്നക്കനാല്‍ ചെമ്പകതൊഴുക്കുടി ശിവപാര്‍വതിയമ്മന്‍ ക്ഷേത്രത്തില്‍ മഹാ കുംഭാഭിഷേകം ഫെബ്രുവരി 2ന് നടക്കും. ചെമ്പകതൊഴുക്കുടി മുതുവാന്‍ സമുദായത്തിന്റെ സഹകരണത്തോടെ നിര്‍മാണം പൂര്‍ത്തികരിച്ച ക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവത്തിനും കുംഭാഭിഷേകത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുതുവാന്‍ ആദിവാസി സമൂഹത്തിന് ആരാധിക്കാന്‍ ശിവപാര്‍വ്വതിയമ്മന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രം സമീപ പ്രദേശങ്ങളില്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിക്കാനും പ്രതിഷ്ഠ നടത്താനും തീരുമാനിച്ചത്. 31ന് ക്ഷേത്രം തന്ത്രി ആത്മന്ദയുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം പൂജാരി ചന്ദ്രന്‍ പൂജാരിയുടെ സഹകാര്‍മികത്വത്തില്‍ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്ന് ഫെബ്രുവരി 2ന് അഷ്ടബന്ധന മഹാ കുംഭാഭിഷേകവും നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് അന്നദാനവും മുതുവാന്‍ സമുദായത്തിന്റെ ആചാര അനുഷ്ടാനങ്ങളും ചെമ്പകതൊഴുക്കുടി സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ശിവപാര്‍വതി ക്ഷേത്ര സന്നിധിയിലേക്ക് പാല്‍ക്കുട ഘോഷയാത്രയും നടക്കും.
What's Your Reaction?






