വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ ഫിലിം ഫെസ്റ്റിവല്‍
വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ ഫിലിം ഫെസ്റ്റിവല്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ കുട്ടികളുടെ ഫിലിം ഫെസ്റ്റിവലും മാഗസിന്‍ പ്രകാശനവും നടത്തി. കുട്ടികളെക്കുറിച്ചുള്ള എട്ടുസിനിമകളാണ് എട്ടുദിവസമായി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചത്. ഫിലിം ഫെസ്റ്റിവലിന്റെ സമാപനവും മാഗസിന്‍ പ്രകാശനവും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ ഡി അജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുത്തുകുമാര്‍ അധ്യക്ഷനായി. എ രാമു മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






