കമലക്കണ്ണിയമ്മ ഇനി ഓര്‍മ: വിടവാങ്ങിയത് പി എൽ എ അഭിയാനിലെ ഏറ്റവും മുതിര്‍ന്ന പഠിതാവ്
കമലക്കണ്ണിയമ്മ ഇനി ഓര്‍മ: വിടവാങ്ങിയത് പി എൽ എ അഭിയാനിലെ ഏറ്റവും മുതിര്‍ന്ന പഠിതാവ്

ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ സാക്ഷരതാപദ്ധതിയായ പി എൽ എ അഭിയാനിലെ ഏറ്റവും മുതിര്‍ന്ന പഠിതാവായിരുന്ന 110 വയസുകാരി കമലക്കണ്ണിയമ്മ അന്തരിച്ചു. വണ്ടന്‍മേട് ഇഞ്ചപ്പടപ്പ് സ്വദേശിനിയാണ്. തിങ്കളാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. പിഎല്‍എ പദ്ധതിയിലൂടെയാണ് കമലക്കണ്ണിയമ്മ മലയാളവും തമിഴും എഴുതായും വായിക്കാനും പഠിച്ചത്. പഠനകാലയളവില്‍ പാട്ടുപാടിയും നൃത്തം ചെയ്തും മറ്റുള്ളവരെ സന്തോഷിപ്പിച്ചിരുന്ന മുത്തശ്ശി എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു. അധ്യാപകരായ മോന്‍സി, സോണിയ എന്നിവരാണ് കമലക്കണ്ണിയമ്മയെ അക്ഷരങ്ങള്‍ പഠിപ്പിച്ചത്.
What's Your Reaction?






