മറയൂര്‍ വനം വകുപ്പ് ചെക്‌പോസ്റ്റ് കടക്കാന്‍ ഇനി ആപ്ലിക്കേഷൻ

മറയൂര്‍ വനം വകുപ്പ് ചെക്‌പോസ്റ്റ് കടക്കാന്‍ ഇനി ആപ്ലിക്കേഷൻ

Mar 2, 2024 - 22:48
Jul 8, 2024 - 23:13
 0
മറയൂര്‍ വനം വകുപ്പ് ചെക്‌പോസ്റ്റ് കടക്കാന്‍ ഇനി ആപ്ലിക്കേഷൻ
This is the title of the web page

ഇടുക്കി: മറയൂര്‍ ചന്ദനവും മറ്റ് വന വിഭവങ്ങളും വാഹനങ്ങളില്‍ കടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മറയൂരിന് സമീപം മൂന്നാര്‍ പാതയില്‍ ചട്ട മൂന്നാറിലും ഉദുമല്‍പേട്ട പാതയില്‍ ചിന്നാറിലും വനം വകുപ്പ് ചെക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്. വാഹന പരിശോധന അടക്കം വനം വകുപ്പിന്റെ ശക്തമായ നിരീക്ഷണം മൂലം മറയൂരിലെ ചന്ദന മോഷണം വന്‍ തോതില്‍ കുറയ്ക്കാനായിട്ടുണ്ട്. എന്നാല്‍ വാഹന പരിശോധനയ്ക്ക് ഡ്രൈവര്‍മാര്‍ ഒപ്പിടണം എന്നത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നുണ്ട്. വിനോദ സഞ്ചാരികളുടേ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ ഒപ്പിടണം. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതായി ചെക്‌പോസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം ആപ് ഉപയോഗിച്ച് വാഹനത്തിന്റെ നമ്പര്‍ സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിയ്ക്കും. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറയൂര്‍ ചട്ടമൂന്നാര്‍ ചെക്‌പോസ്റ്റിലെ പരീക്ഷണം വിജയകരമായാല്‍, സംസ്ഥാനത്തെ മുഴുവന്‍ വനം വകുപ്പ് ചെക്‌പോസ്റ്റുകളിലേയ്ക്കും വ്യാപിപ്പിക്കും . എന്നാല്‍ വാഹന പരിശോധന തുടരും

 

What's Your Reaction?

like

dislike

love

funny

angry

sad

wow