മാലിന്യമുക്ത നവകേരളം കലാജാഥക്ക് അയ്യപ്പന്‍കോവിലില്‍ സ്വീകരണം
മാലിന്യമുക്ത നവകേരളം കലാജാഥക്ക് അയ്യപ്പന്‍കോവിലില്‍ സ്വീകരണം

ഇടുക്കി: മാലിന്യമുക്ത നവകേരളം കലാജാഥക്ക് അയ്യപ്പന്‍കോവിലില്‍ സ്വീകരണം നല്‍കി. കുടുംബശ്രീ ജില്ലാ മിഷനും ശുചിത്വമിഷനും സംയുക്തമായാണ് ജാഥ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ കലാജാഥ അയ്യപ്പന്‍കോവിലില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. തെരുവ് നാടകം , പാട്ട്, ഫ്‌ലാഷ് മോബ് തുടങ്ങിയ പരിപാടികളിലൂടെയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നത്. ഉറവിടമാലിന്യ സംസ്‌കരണമാണ് നാടിന് ആവശ്യം. പ്ലാസ്റ്റിക് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുതെന്ന സന്ദേശവും കലാജാഥ നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം 12 ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജാണ് കലാജാഥ ഉദ്ഘാടനം ചെയ്തത്.
What's Your Reaction?






