കട്ടപ്പന ബിആര്‍സി യില്‍ ദ്വിദിന ശില്പശാല
കട്ടപ്പന ബിആര്‍സി യില്‍ ദ്വിദിന ശില്പശാല

ഇടുക്കി: സമഗ്ര ശിക്ഷാ കേരള ഇടുക്കി കട്ടപ്പന ബി. ആര്‍.സി യുടെ നേതൃത്വത്തില്‍ ബഡ്ഡിംഗ് റൈറ്റേഴ്‌സ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ഭാഷാ പരിപോഷണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ വായനയിലേക്കും സര്‍ഗാത്മകമായ രചനയിലേക്കും എത്തിക്കുക എന്നതാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഗവ.ട്രൈബെല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബി.ആര്‍.സി ബി.പി.സി. ഷാജി മോന്‍ കെ.ആര്‍ അധ്യക്ഷത വഹിച്ചു. വിനീത് പി.സി., ജോര്‍ജ്ജ് സേവ്യര്‍, അജിത്ത് മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള വിവിധ വിദ്യാലയത്തില്‍ നിന്നും 50 കുട്ടികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
What's Your Reaction?






