ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം: നെടുങ്കണ്ടം സ്വരുമ പാലീയേറ്റീവ് സൊസൈറ്റിയുടെ ജീവധാര പദ്ധതി ഉദ്ഘാടനം ചെയ്തു
ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം: നെടുങ്കണ്ടം സ്വരുമ പാലീയേറ്റീവ് സൊസൈറ്റിയുടെ ജീവധാര പദ്ധതി ഉദ്ഘാടനം ചെയ്തു
ഇടുക്കി: നെടുങ്കണ്ടം സ്വരുമ പാലിയേറ്റീവ് സൊസൈറ്റി നടപ്പാക്കുന്ന ജീവധാര പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഏറ്റവും വിഷമതകള്‍ അനുഭവിക്കുന്ന ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. രോഗികള്‍ക്ക് ഒരു ഡയാലിസിസിന് 750 രൂപ വീതം നല്‍കുന്നതാണ് പദ്ധതി. സ്ഥിരമായി നടത്തുന്ന ഡയാലിസിസിന്റെ ഭാരിച്ച ചിലവ് താങ്ങാന്‍ സാധിക്കാതെ വിഷമിക്കുന്നവരാണ് മിക്ക ഡയാലിസിസ് രോഗികളും കുടുംബങ്ങളും. ഇങ്ങനെയുള്ളവര്‍ക്ക് കൈത്താങ്ങാകുക ന്ന നിലയിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ സഹായങ്ങളാണ് ഇതുവഴി നല്‍കാന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുള്ളത്. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ എഴുനൂറിലധികം വീടുകളില്‍ സൊസൈറ്റിയുടെ സേവനം എത്തുന്നുണ്ട്. ഇവരുടെ വീടുകളിലെത്തി മരുന്നുകളും മറ്റ് ചികിത്സകളും നല്‍കുകയും വീല്‍ചെയര്‍, വാക്കര്‍, സാനിറ്ററി ഉപകരണങ്ങള്‍ തുടങ്ങിയവ എത്തിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റുകളും ഇവര്‍ എത്തിച്ചുനല്‍കും. മേഖലയിലെ സുമനസുകളുടെ സഹായത്തോടെയാണ് സ്വരുമ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് കെ സി സെബാസ്റ്റ്യന്‍ ആധ്യക്ഷനായി. സെക്രട്ടറി ബിനു തോമസ്, രക്ഷാധികാരി വി ജെ ജോസഫ്, എക്സിക്യൂട്ടീവ് സെക്രട്ടറി സ്‌കറിയാ ഞാവള്ളില്‍, നെടുങ്കണ്ടം ലയണ്‍സ് ഗ്രേറ്റര്‍ പ്രസിഡന്റ് അനുപ് എസ് ചന്ദ്രന്‍, റോട്ടറി കാര്‍ഡമം സിറ്റി പ്രസിഡന്റ് ഡോ. സുനില്‍ ദേവപ്രഭ, സ്വരുമ ട്രഷറര്‍ സി കെ ബോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?