38.62 കോടി ചെലവഴിച്ച് കട്ടപ്പനയാര്‍ നവീകരിക്കുന്നു: നിര്‍മാണോദ്ഘാടനം 27ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും
38.62 കോടി ചെലവഴിച്ച് കട്ടപ്പനയാര്‍ നവീകരിക്കുന്നു: നിര്‍മാണോദ്ഘാടനം 27ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും
ഇടുക്കി: ജലസേചന വകുപ്പ് വിഭാവനംചെയ്ത കട്ടപ്പനയാര്‍ നവീകരണ പദ്ധതി 27ന് ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ്, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിക്കും. നബാര്‍ഡിന്റെ 38.62 കോടി രൂപ മുതല്‍മുടക്കിലാണ് കട്ടപ്പനയാര്‍ നവീകരിക്കുന്നത്. കട്ടപ്പന നഗരസഭയിലെ കട്ടപ്പന വെസ്റ്റ്, പള്ളിക്കവല, ഇരുപതേക്കര്‍, അമ്പലക്കവല, മേട്ടുകുഴി, കടമാക്കുഴി, തൊവരയാര്‍, ഐടിഐ വാര്‍ഡുകളിലൂടെയും കാഞ്ചിയാര്‍ പഞ്ചായത്തിലെ പുതുക്കാട്, അഞ്ചുരുളി വാര്‍ഡുകളിലൂടെയും കടന്നുപോകുന്ന കട്ടപ്പനയാര്‍ ഇടുക്കി ജലസംഭരണിയില്‍ എത്തിച്ചേരുന്നു. സംഭരണ ശേഷി വര്‍ധിപ്പിക്കല്‍, വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മാണം, ചെക്ക്ഡാമുകള്‍ നിര്‍മിച്ച് വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഉറപ്പാക്കല്‍ എന്നിവ നടത്തും.
What's Your Reaction?