മുരിക്കാശേരി പടമുഖത്തുനിന്ന് മലപ്പുറം സ്വദേശിയെ തട്ടിക്കൊണ്ടുപോയി: അക്രമിസംഘം എത്തിയത് മുഖംമൂടി ധരിച്ച് ഇന്നോവ കാറില്‍
മുരിക്കാശേരി പടമുഖത്തുനിന്ന് മലപ്പുറം സ്വദേശിയെ തട്ടിക്കൊണ്ടുപോയി: അക്രമിസംഘം എത്തിയത് മുഖംമൂടി ധരിച്ച് ഇന്നോവ കാറില്‍
ഇടുക്കി: സാമ്പത്തിക ഇടപാടിനെച്ചൊല്ലി മുരിക്കാശേരി പടമുഖത്തുനിന്ന് യുവാവിനെ തട്ടികൊണ്ടുപോയതായി പരാതി. മലപ്പുറം തിരൂര്‍ സ്വദേശി ജയചന്ദ്രന്‍(45) നെയാണ് ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം ഞായറാഴ്ച രാവിലെ 9.45ഓടെ കടത്തിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇതിനുപിന്നിലെന്നാണ് വിവരം. ജോലിക്കായി ഇടുക്കിയിലെത്തിയ ജയചന്ദ്രനും 5 സുഹൃത്തുക്കളും ഉപ്പുതോട്ടില്‍ വാടകവീട്ടിലാണ് താമസം. ഇവിടെനിന്ന് പടമുഖത്തെത്തിയപ്പോള്‍
മുഖംമൂടി ധരിച്ചെത്തിയ സംഘം നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ തട്ടികൊണ്ടുപോകുകയായിരുന്നു. മുരിക്കാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?