അടിമാലിയിലെ ഭാരത് ഗ്യാസ് ഏജന്‍സിയില്‍നിന്ന് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ല: വാത്തിക്കുടി പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ ദുരിതത്തില്‍
അടിമാലിയിലെ ഭാരത് ഗ്യാസ് ഏജന്‍സിയില്‍നിന്ന് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ല: വാത്തിക്കുടി പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ ദുരിതത്തില്‍
ഇടുക്കി: അടിമാലിയിലെ ഭാരത് ഗ്യാസ് ഏജന്‍സിയില്‍നിന്ന് വാത്തിക്കുടി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് പരാതി. മറ്റ് ഏജന്‍സികളുടെ വാഹനങ്ങള്‍ ഈസ്ഥലങ്ങളില്‍ എത്തുന്നുണ്ടെങ്കിലും ഭാരതിന്റെ സിലിണ്ടറുകള്‍ ലഭിക്കാത്തത് ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറ, പെരിഞ്ചാംകുട്ടി, തെറ്റാലിക്കട, കുറിക്കട മേഖലകളിലായി 400ലേറെ ഗുണഭോക്താക്കളുണ്ട്. ഡിസംബര്‍ 30നാണ് അവസാനമായി ഭാരത് സിലിണ്ടറുകള്‍ വിതരണംചെയ്തത്. പുതിയ സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 25 കിലോമീറ്റര്‍ യാത്രചെയ്ത് അടിമാലിയിലെ ഏജന്‍സിയില്‍ എത്തേണ്ട ഗതികേടിലാണ് ആളുകള്‍. ഇതിന് ആയിരം രൂപയോളം യാത്രാക്കൂലി നല്‍കണം.
സാധാരണക്കാര്‍ക്ക് സിലിണ്ടര്‍ നല്‍കാതെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വന്‍തുകയ്ക്ക് മറിച്ചുവില്‍ക്കുകയാണെന്ന് ഗുണഭോക്താക്കള്‍ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരം ചെയ്യുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി തങ്കച്ചന്‍ കാരക്കാവയലില്‍ പറഞ്ഞു.
What's Your Reaction?