കട്ടപ്പനയില്‍ കാഴ്ചയുടെ വസന്തമൊരുക്കി സഹസ്രദളപത്മം വിരിഞ്ഞു

കട്ടപ്പനയില്‍ കാഴ്ചയുടെ വസന്തമൊരുക്കി സഹസ്രദളപത്മം വിരിഞ്ഞു

Apr 12, 2026 - 14:49
 0
കട്ടപ്പനയില്‍ കാഴ്ചയുടെ വസന്തമൊരുക്കി സഹസ്രദളപത്മം വിരിഞ്ഞു
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ കാഴ്ചയുടെ വസന്തമൊരുക്കി ആയിരം ഇതളുകളുള്ള സഹസ്രദളപത്മം വിരിഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥന്‍ വാകവയലില്‍ ബിലേഷിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് വെള്ളയും ചുവപ്പും കലര്‍ന്ന നിറങ്ങളിലുള്ള 2 താമരപ്പൂക്കള്‍ വിരിഞ്ഞത്. ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്ന് എത്തിച്ച താമരത്തൈ നട്ടുപരിപാലിച്ചുവരികയായിരുന്നു. മൊട്ടിട്ടശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ താമരപ്പൂക്കള്‍ വിരിഞ്ഞു. പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സഹസ്രദളപത്മം ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമാണ് പൂവിടുന്നത്. ജോലിക്കുശേഷം കൃഷിയും പൂന്തോട്ട പരിപാലനവുമാണ് ബിലേഷിന്റെ പ്രധാന വിനോദങ്ങള്‍. സഹസ്രദളപത്മം കാണാന്‍ നിരവധിപേര്‍ ഇവിടെ എത്തുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow