കട്ടപ്പനയിലെ വൈദ്യൂതി തടസം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെഎസ്ഇബി ഓഫീസില്‍ നിവേദനം നല്‍കി

കട്ടപ്പനയിലെ വൈദ്യൂതി തടസം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെഎസ്ഇബി ഓഫീസില്‍ നിവേദനം നല്‍കി

Jun 2, 2026 - 17:14
 0
കട്ടപ്പനയിലെ വൈദ്യൂതി തടസം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെഎസ്ഇബി ഓഫീസില്‍ നിവേദനം നല്‍കി
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ നിരന്തരമായി ഉണ്ടാകുന്ന വൈദ്യൂതി തടസത്തിനെതിരെ കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കെഎസ്ഇബി ഓഫീസില്‍ നിവേദനം നല്‍കി. ഒരു വര്‍ഷമായി തുടര്‍ച്ചയായുള്ള വൈദ്യൂതി മുടക്കം കാരണം ചെറുകിടവ്യാപാരികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണെന്ന് ഭാരവാഹികള്‍ പറയുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പലതവണ പരാതി നലകിയിരുന്നു. ഇനിയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ സമരങ്ങള്‍ക്ക് വ്യാപാരികള്‍ തയ്യാറാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതും മുന്‍ സാമ്പത്തിക വര്‍ഷത്തെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമാണ് നിരന്തരമായി മെയ്ന്റ്‌നന്‍സ് നടക്കുന്നതിന് കാരണമെന്നും കട്ടപ്പന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാഹുല്‍ എം ആര്‍ പറഞ്ഞു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വൈസ് പ്രസിഡന്റുമാരായ ഷമേജ് കെ ജോര്‍ജ്, രാജേന്ദ്ര കുറുപ്പ്, ബൈജു വെമ്പേനി, അസോസിയേഷന്‍ സെക്രട്ടറിമാരായ രമണന്‍ പടന്നയില്‍, എസ് ആര്‍ സിബി, യൂത്ത്‌വിങ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow