പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലിജിയന്റെ അനുമോദനം
പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലിജിയന്റെ അനുമോദനം
ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലിജിയനും മീഡിയ മംഗളവും കുമളി പഞ്ചായത്തും ചേര്‍ന്ന് പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ്് എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് എത്തിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോയും നല്‍കി. മംഗളം കോളേജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ആനന്ദ് സി, മീഡിയ മംഗളം കോ- ഓര്‍ഡിനേറ്റര്‍ അഭിജിത് കുമാര്‍, സീനിയര്‍ ചേംബര്‍ തേക്കടി ലിജിയന്‍ സെക്രട്ടറി ജോയി ഇരുമേട, കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജയന്‍ ജോസഫ്, രാജശേഖരന്‍, പി കെ റോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
