മൂന്നാറിലെ ടാക്‌സി വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കി എംവിഡി
മൂന്നാറിലെ ടാക്‌സി വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കി എംവിഡി

ഇടുക്കി: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ മൂന്നാറിലെ ടാക്‌സി വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. 4 ദിവസത്തെ പരിശോധനയില്‍ പിഴചുമത്തിയത് 8 ലക്ഷത്തില്‍ അധികം രൂപ. 300-ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. മൂന്നാറിലെ ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘടന് എത്തിയ മന്ത്രിക്ക് നേരെയാണ് ടാക്‌സി തൊഴിലാളികള്‍ കരിങ്കൊടി കാണിച്ചത്. ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിലെ ടാക്‌സി തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തകര്‍ക്കും എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ ടാക്‌സി വാഹനങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വാഹനങ്ങളുടെ ടാക്‌സ്, ഫിറ്റ്നസ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. രൂപമാറ്റം വരുത്തിയും മീറ്റര്‍ ഇല്ലാതെയും ഓടിയ ഓട്ടോറിക്ഷകള്‍ക്ക് എതിരെയും നടപടിയെടുത്തു. അനുവദനീയമായതില്‍ അധികം യാത്രക്കാരെ കയറ്റിയ വാഹങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മൂന്നാറിലേയ്ക്ക് സഞ്ചരികളുമായിയെത്തുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
What's Your Reaction?






