വയനാടിനായി സ്വര്‍ണമോതിരം നല്‍കി വീട്ടമ്മ
വയനാടിനായി സ്വര്‍ണമോതിരം നല്‍കി വീട്ടമ്മ

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈതാങ്ങായി അടിമാലിയില്‍ ഒരു വീട്ടമ്മ. അടിമാലി ചാറ്റുപാറ ഗ്യാസ്പടി സ്വദേശിനി ശാന്തമ്മയാണ് തന്റെ അരപവന്‍ തൂക്കം വരുന്ന സ്വര്‍ണമോതിരം നല്‍കിയത്. ഡിവൈ എഫ്‌ഐ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കാണ് മോതിരം നല്‍കിയത്. ചാറ്റുപാറ ഗ്യാസ് പടിയിലെ കൊച്ചു ചായക്കടയാണ് ശാന്തമ്മയുടെയും ഭര്‍ത്താവ് ജോസിന്റെയും വരുമാന മാര്‍ഗം. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷും അടിമാലി വെസ്റ്റ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് മോതിരം ഏറ്റുവാങ്ങി.
What's Your Reaction?






