സാമൂഹിക വിരുദ്ധര്‍ കേടുപാട് വരുത്തിയ ചീന്തലാര്‍ പള്ളിയില്‍ സിഎസ്‌ഐ ബിഷപ്പ് ഫ്രാന്‍സിസ് സന്ദര്‍ശിച്ചു
സാമൂഹിക വിരുദ്ധര്‍ കേടുപാട് വരുത്തിയ ചീന്തലാര്‍ പള്ളിയില്‍ സിഎസ്‌ഐ ബിഷപ്പ് ഫ്രാന്‍സിസ് സന്ദര്‍ശിച്ചു
ഇടുക്കി: സാമൂഹിക വിരുദ്ധര്‍ കേടുപാട് വരുത്തിയ ചീന്തലാര്‍ രണ്ടാം ഡിവിഷന്‍ സെന്റ് ആന്‍ഡ്രൂസ് സിഎസ്ഐ പള്ളിയില്‍ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. വി.എസ്. ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തി. പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയിലെ കല്ലറയും ദേവാലയത്തിലെ ജനല്‍ ചില്ലുകളുമാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. സംഭവത്തില്‍ പള്ളി അധികൃതര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കി. ഉപ്പുതറ സഭാ ജില്ലാ ചെയര്‍മാന്‍ റവ. കെ.എ. ലൂക്കോസ്, ബിഷപ്പ് കൊച്ചമ്മ ഡാര്‍ലി ഫ്രാന്‍സിസ്, കൈക്കാരന്‍മാരായ കെ വി തോമസ്, സെല്‍വം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?

