രാജീവ് ഗാന്ധി സ്മൃതിയാത്രയ്ക്ക് മെയ് 18 ന് വണ്ടിപ്പെരിയാറില്‍ തുടക്കം
രാജീവ് ഗാന്ധി സ്മൃതിയാത്രയ്ക്ക് മെയ് 18 ന് വണ്ടിപ്പെരിയാറില്‍ തുടക്കം

ഇടുക്കി: കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ റ്റി യു സിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ നിന്നും രാജീവ് ഗാന്ധി സ്മൃതിയാത്ര സംഘടിപ്പിക്കും. എഐസിസി അംഗം അഡ്വ: ഇഎം ആഗസ്തി ജാഥാ ക്യാപ്റ്റനായുള്ള സ്മൃതി യാത്ര മെയ് 18 ന് വണ്ടിപ്പെരിയാറില്‍ല്‍ നിന്നും ആരംഭിച്ച് മെയ് 21 ന് രാജീവ്ഗാന്ധി വധിക്കപ്പെട്ട ചെന്നൈ ശ്രീ പെരുമ്പത്തൂരില്‍ എത്തിച്ചേരും. 1991 മെയ് 21 ന് തമിഴ് നാട് ചെന്നൈ ശ്രീ പെരുമ്പത്തൂരില്‍ വച്ച് മനുഷ്യ ബോംബാല്‍ അതിദാരുണമായി കൊല ചെയ്യപ്പെ ഭാരതത്തിന്റെ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മക്കായാണ് ഐ എന്‍ റ്റി യു സിയുടെ നേതൃത്വത്തില്‍ ശ്രീ പെരുമ്പത്തുരിലേക്ക് രാജീവ് ഗാന്ധി സ്മൃതിയാത്ര സംഘടിക്കുന്നത്.ഡിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്‍ സ്മൃതി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, ഐ എന്‍ റ്റി യു സിസംസ്ഥാന ജനറല്‍ സെക്രട്ടറി പിആര്‍ അയ്യപ്പന്‍, പീരുമേട് റീജണല്‍ പ്രസിഡന്റ് കെഎ സിദ്ദിഖ,് മേഖലാ പ്രസിഡന്റ് ആര്‍ ഗണേശന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍ തുടങ്ങിയവര്‍ സ്മൃതിയാത്രയ്ക്ക് നേതൃത്വം നല്‍കും.
കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത,് കെഎ സിദ്ദിഖ്, ആര്‍ ഗണേശന്‍, ഷാന്‍ അരുവിപ്ലാക്കല്‍ ഷാജി കുരിശുംമൂട് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






