ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ യന്ത്രത്തില്‍ കൈകുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ യന്ത്രത്തില്‍ കൈകുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

ഇടുക്കി: ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ യന്ത്രത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ കൈകുടുങ്ങി. ഇരട്ടയാര്‍ അയ്യമനപ്പടിയിലെ ഇഷ്ടിക നിര്‍മാണ യൂണിറ്റില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജോലി തുടങ്ങുന്നതിനായി മിക്‌സിംഗ് മിഷ്യനില്‍ ഗ്രീസ് ഇടുമ്പോഴാണ് ആസാം സ്വദേശിയായ ഹാഷിബൂര്‍ റഹ്‌മാന്റെ കൈ പല്‍ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. യന്ത്രം ഓണാക്കിയ ശേഷം ഗ്രീസ് ഇട്ടതാണ് പ്രധാനമായും അപകടത്തിന് കാരണമായത്. ഇയാളുടെ വലതുകൈപ്പത്തി പൂര്‍ണ്ണമായും ചതഞ്ഞ നിലയിലാണ്. ഉടന്‍ തന്നേ മിഷ്യന്‍ ഓഫാക്കിയതു കൊണ്ട് തന്നേ വലിയ അപകടമാണ് ഒഴിവായത്.ഫയര്‍ ഫോഴ്‌സും സമീപ വാസികളും ചേര്‍ന്ന് ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് കൈ പുറത്തെടുക്കാന്‍ കഴിഞ്ഞത്. പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






