നെടുങ്കണ്ടം പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്: 21.96 ലക്ഷം രൂപ മുന്‍ സെക്രട്ടറിയും അക്കൗണ്ടന്റുംചേര്‍ന്ന് തട്ടി: 25.91 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ വകുപ്പ് നിര്‍ദേശം

നെടുങ്കണ്ടം പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്: 21.96 ലക്ഷം രൂപ മുന്‍ സെക്രട്ടറിയും അക്കൗണ്ടന്റുംചേര്‍ന്ന് തട്ടി: 25.91 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ വകുപ്പ് നിര്‍ദേശം

Dec 30, 2025 - 18:39
 0
നെടുങ്കണ്ടം പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്: 21.96 ലക്ഷം രൂപ മുന്‍ സെക്രട്ടറിയും അക്കൗണ്ടന്റുംചേര്‍ന്ന് തട്ടി: 25.91 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ വകുപ്പ് നിര്‍ദേശം
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തില്‍നിന്ന് മുന്‍ സെക്രട്ടറിയും അക്കൗണ്ടന്റുംചേര്‍ന്ന് കബളിപ്പിച്ച 25.91 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി. ബില്ലുകളിലും ചെക്കുകളിലും കൃത്രിമത്വം കാട്ടിയാണ് അക്കൗണ്ടന്റ് പി ബി ബിനോയിയും മുന്‍ സെക്രട്ടറി സുനില്‍ സെബാസ്റ്റ്യനുംചേര്‍ന്ന് തുക തട്ടിയത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വൈദ്യുതി ബില്‍ത്തുകയിലും കൃത്രിമത്വംകാട്ടി. 750 രൂപയുടെ ബില്ല് 8750 രൂപയാക്കി ചെക്ക് മാറിയെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഫിനാന്‍സ് മാനേജ്‌മെന്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ആകെ 21,96,074 രൂപ കബളിപ്പിച്ചതായി കണ്ടെത്തി. നഷ്ടമായ തുക 18 ശതമാനം പലിശ ഉള്‍പ്പടെ ആകെ 25,91,368 രൂപ തിരിച്ചടയ്ക്കണം. മുന്‍ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നത്. നെടുങ്കണ്ടം പൊലീസില്‍ ബിനോയി പ്രതിയായ കേസില്‍ സുനില്‍ സെബാസ്റ്റ്യനെയും പ്രതി ചേര്‍ക്കണമെന്നും ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തട്ടിപ്പ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരും ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow