കട്ടപ്പന എക്യുമെനിക്കല്‍ കരോള്‍ മത്സരം: കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ജേതാക്കള്‍
കട്ടപ്പന എക്യുമെനിക്കല്‍ കരോള്‍ മത്സരം: കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ജേതാക്കള്‍
ഇടുക്കി: സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി എച്ച്‌സിഎന്‍ നടത്തിയ ഓണ്‍ലൈന്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി
ഡോ. ബിനോയി പി. ജേക്കബ് ഫലം പ്രഖ്യാപിച്ചു. 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ 6784 വ്യൂസും 630 ലൈക്കും കട്ടപ്പന സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളി ഒന്നാം സ്ഥാനവും 3168 വ്യൂസും 346 ലൈക്കും നേടി വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി രണ്ടാം സ്ഥാനവും 1845 വ്യൂസും 134 ലൈക്കും നേടി കട്ടപ്പന ഓക്‌സീലിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 10000 രൂപയും രണ്ടാം സ്ഥാനത്തെത്തിയവര്‍ക്ക് 7000 രൂപയും മൂന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 5000 രൂപയുമാണ് ലഭിക്കുക. ഡോ. ബിനോയി പി. ജേക്കബ്, വൈഎംസിഎ പ്രസിഡന്റ് ജോസഫ് കെ ജെ., സെക്രട്ടറി സല്‍ജു ജോസഫ്, എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ കോ-ഓര്‍ഡിനേറ്റര്‍ പി എം തോമസ്, ജോയല്‍ ജോര്‍ജി എന്നിവര്‍ പങ്കെടുത്തു. കട്ടപ്പനയിലെ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്, വൈഎംസിഎ, വിവിധ ക്രിസ്തീയ സഭകള്‍, പ്രസ് ക്ലബ്, എച്ച്‌സിഎന്‍, ലയണ്‍സ് ക്ലബ് ഓഫ് കാര്‍ഡമം വാലി , ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍, ലയണ്‍സ് എലൈറ്റ് കട്ടപ്പന, ലയണ്‍സ് ഗ്രീന്‍ സിറ്റി കട്ടപ്പന, റോട്ടറി അപ്ടൗണ്‍ കട്ടപ്പന, റോട്ടറി കട്ടപ്പന, റോട്ടറി ഹെറിറ്റേജ,് കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗ് കട്ടപ്പന, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവയുടെ നേതൃത്വത്തിലാണ് കരോള്‍ നടത്തിയത്.
What's Your Reaction?