പാമ്പനാറില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം
പാമ്പനാറില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം

ഇടുക്കി: പീരുമേട് പാമ്പനാര്‍ സേവനാലയം വളവില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. ബുധനാഴ്ച അര്‍ധരാത്രി 12ഓടെയാണ് സംഭവം. തമിഴ്‌നാട്ടില്‍നിന്ന് വാഴക്കുലയുമായി ആലുവയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പെട്ടത്. ടയര്‍ ഊരിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം എതിര്‍ ദിശയില്‍ വന്ന ട്രാവലറിലേക്ക് ഇടിക്കാന്‍ ശ്രമിച്ചെങ്കിലും പിക്കപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി.
What's Your Reaction?






