കീരിത്തോട് സ്വദേശിനിയായ വിദ്യാര്‍ഥിനി ബംഗളുരുവിലെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍
കീരിത്തോട് സ്വദേശിനിയായ വിദ്യാര്‍ഥിനി ബംഗളുരുവിലെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍

ഇടുക്കി: ചെറുതോണി കീരിത്തോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ബംഗളുരുവിലെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കേപ്പാത്തിക്കല്‍ ഹരിയുടെ മകള്‍ അനഘ(20)യാണ് മരിച്ചത്. ബംഗളുരുവിലെ ധന്വന്തരി കോളേജില്‍ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരംലഭിച്ചു. മൃതദേഹം ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അമ്മ: രാധ. സഹോദരങ്ങള്‍: അനന്ദു, അതുല്‍.
What's Your Reaction?






