എസ്‌ഐആറിലെ ന്യൂനതകള്‍ പരിഹരിക്കണം: എല്‍ഡിഎഫ് ഇടുക്കിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
എസ്‌ഐആറിലെ ന്യൂനതകള്‍ പരിഹരിക്കണം: എല്‍ഡിഎഫ് ഇടുക്കിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: എസ്‌ഐആറിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇടുക്കിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പരിപാടിയുടെ ഭാഗമായാണ് ഇവിടെയും മാര്‍ച്ച് നടത്തിയത്. ജോസ് പാലത്തിനാല്‍ അധ്യക്ഷനായി. നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, ജോസ് കുഴികണ്ടം, എന്‍ കെ പ്രിയന്‍, അനില്‍ കൂവപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?