കാല്‍വരിമൗണ്ടില്‍ നവ ഇടുക്കി ജനകീയ വികസന ദ്വിദിന ശില്‍പ്പശാല തുടങ്ങി
കാല്‍വരിമൗണ്ടില്‍ നവ ഇടുക്കി ജനകീയ വികസന ദ്വിദിന ശില്‍പ്പശാല തുടങ്ങി

ഇടുക്കി: എം ജിനദേവന്‍ പഠന ഗവേഷണ കേന്ദ്രവും തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവുംചേര്‍ന്ന് കാല്‍വരിമൗണ്ടില്‍ നവ ഇടുക്കി ജനകീയ വികസന ദ്വിദിന ശില്‍പ്പശാല തുടങ്ങി. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. പശ്ചാത്തല-വികസന-സേവന മേഖല, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, എസ്.സി-എസ്.ടി മേഖല എന്നിവ സംബന്ധിച്ച് സെമിനാറുകള്‍ നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അധ്യക്ഷനായി. ജില്ലയില്‍നിന്ന് നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ ബി. ശിവ തേജസ്, ലിയോ പി.കെ, അഗ്ന് ഫ്‌ളൈ, അഫനാസ് ഷക്കീര്‍ എന്നിവരെ അനുമോദിച്ചു. 'ഇടുക്കി പാക്കേജ്-ഒരു അവലോകനം' എന്ന വിഷയത്തില്‍ പ്ലാനിങ് ബോര്‍ഡംഗം ആര്‍ രാംകുമാര്‍ സെമിനാര്‍ നയിച്ചു. എം എം മണി എംഎല്‍എ, ഡിസിസി പ്രസിഡന്റ് സി പി മാത്യു, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, റോമിയോ സെബാസ്റ്റ്യന്‍, ഫാ. ഫിലിപ്പ് മണ്ണകത്ത്, വര്‍ഗീസ് വെട്ടിയാങ്കല്‍, തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാലയുടെ സമാപന സമ്മേളനം 19ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






