തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവവും കരിയര്‍ ഗൈഡന്‍സ് സെമിനാറും
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവവും കരിയര്‍ ഗൈഡന്‍സ് സെമിനാറും

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവവും കരിയര്‍ ഗൈഡന്‍സ് സെമിനാറും നിയമ ബോധവല്‍ക്കരണ ക്ലാസും നടത്തി. കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലായി 200ലേറെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. മുരിക്കാശേരി മാര്‍ സ്ലീവ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ സെബാസ്റ്റ്യന്‍ കല്ലംതറ, മാത്യു ജോസഫ്, അഡ്വ. മോബിന്‍ മാത്യു തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. മാനേജര്‍ ഫാ. തോമസ് പുത്തന്‍പുര അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍ വിഷയവതരണം നടത്തി. പഞ്ചായത്തംഗം ജോസ് തൈച്ചേരി, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പിടിഎ പ്രസിഡന്റ് ജോയ് കാട്ടുപാലം, എം പിടിഎ പ്രസിഡന്റ് ലിസമ്മ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






