അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള വാഹന ജാഥയ്ക്ക് സ്വീകരണം നല്‍കി
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള വാഹന ജാഥയ്ക്ക് സ്വീകരണം നല്‍കി

ഇടുക്കി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരളയുടെ വാഹന പ്രചരണ ജാഥയ്ക്ക് തോപ്രാംകുടിയില്‍ സ്വീകരണം നല്‍കി. വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വര്‍ധനവിനെതിരെ 8ന് ഇടുക്കി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍നിന്ന് കലക്ടറേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിനും ധര്‍ണയ്ക്കും മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. അടിമാലി, തൊടുപുഴ മേഖലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് കട്ടപ്പന മേഖലയിലെ പര്യടനം ആരംഭിച്ചത്. എഎഡബ്ല്യുകെ സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണനാണ് ജാഥാ ക്യാപ്റ്റന്‍. യൂണിറ്റ് ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍, സെക്രട്ടറി നിസാര്‍ കാസിം, ട്രഷറര്‍ സുമേഷ് എസ് പിള്ള, ജോയിന്‍ സെക്രട്ടറി സന്തോഷ് കുമാര്‍, കമ്മിറ്റിയംഗം ശ്രീകുമാര്‍ എന്‍ എന്നിവര്‍ സംസാരിച്ചു. തോപ്രാംകുടി യൂണിറ്റ് പ്രസിഡന്റ് രമേശ് പി എന്‍, സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






