കുമളിയിൽ ഹരിതകർമ സേനാംഗത്തിന് വ്യാപാരിയുടെ മർദ്ദനം
കുമളിയിൽ ഹരിതകർമ സേനാംഗത്തിന് വ്യാപാരിയുടെ മർദ്ദനം

കുമളി : കുമളിയിൽ പഞ്ചായത്ത് ഹരിതകർമ്മ സേനാംഗത്തെ വ്യാപാരി മർദിച്ചതായി പരാതി. അമരാവതി എ.കെ.ജി പടി സ്വദേശി ബിന്ദു രാമചന്ദ്രനെ പരുക്കുകളോടെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോയി. പഞ്ചായത്ത് യൂസർ ഫീ ചോദിച്ചതിനെതിരെയാണ് മർദനമെന്ന് പറയുന്നു. അതേ സമയം സ്വകാര്യ പണമിടപാട് വിഷയങ്ങളാണ് മർദനത്തിന് പിന്നിലെന്നും പറയുന്നു. സംഭവത്തിൽ കുമളി പോലീസ് കേസെടുത്തു.
What's Your Reaction?






