ആക്രിഷാജിയെ കട്ടപ്പനയിൽ എത്തിച്ച് തെളിവെടുത്തു
ആക്രിഷാജിയെ കട്ടപ്പനയിൽ എത്തിച്ച് തെളിവെടുത്തു

കട്ടപ്പന: കുപ്രസിദ്ധ മോഷ്ടാവ് ആക്രി ഷാജിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കമ്പത്തെ തെളിവെടുപ്പിനു ശേഷമാണ് കട്ടപ്പനയിലേക്ക് കൊണ്ടുവന്നത്.
കേരളത്തിലുടനീളം ആക്രിക്കടകളും ബീവറേജും കേന്ദ്രികരിച്ച് മോഷണം നടത്തിയിരുന്ന ഷാജിയെ ഇന്നലെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്.പാലക്കാട്, തൃശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുറന്നും ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആക്രി കടകൾ കുത്തി തുറന്ന് വിലപിടിപ്പുള്ള ചെമ്പ്, പിത്തള തുടങ്ങിയവ മോഷണം നടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ ദിവസം കട്ടപ്പനയിലെ ആക്രി കടയിൽ നിന്നും നാലു ലക്ഷം രൂപയുടെ ചെമ്പ് പാത്രങ്ങളും ഓട്ടോറിക്ഷയും മോഷ്ടിച്ച് കടത്തിയതിനാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
What's Your Reaction?






